Latest NewsKerala

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂവായിരത്തോളം അധ്യാപക – അനധ്യാപക തസ്തികകളില്‍ ഒഴിവ് വരുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂവായിരത്തോളം അധ്യാപക – അനധ്യാപക തസ്തികകളില്‍ ഒഴിവ് വരുമെന്ന് റിപ്പോര്‍ട്ട് .
ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെയാണ് ധാരാളം ഒഴിവുകള്‍ വരുന്നത്. ഇതില്‍ രണ്ടായിരത്തോളവും ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരുടേതാണ്. ക്ലാര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ ആയിരത്തില്‍പ്പരം ഒഴിവുകളും വരുന്നു.

സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് 1665 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണുള്ളത്. 836 എയ്ഡഡ് സ്‌കൂളുകളും 829 സര്‍ക്കാര്‍ സ്‌കൂളുകളും. ഫലത്തില്‍, മൂവായിരത്തോളം പുതിയ അധ്യാപക-അനധ്യാപക തസ്തികകളില്‍ പകുതിയിലും ഈ അധ്യായന വര്‍ഷം നിയമനം നടത്തുന്നതിന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അവസരം കൈവരും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളില്‍ ഇക്കൊല്ലം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

എന്നാല്‍ അനധ്യാപക നിയമനങ്ങള്‍ക്ക് ഈ പ്രശ്‌നമില്ല.സ്‌കൂള്‍ മേധാവിയായ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ അധ്യാപന സമയം പുതിയ സംവിധാനത്തില്‍ വെട്ടിക്കുറയ്ക്കപ്പെടും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിലവില്‍ ക്ലാര്‍ക്ക്, പ്യൂണ്‍, ലൈബ്രേറിയന്‍, സ്വീപ്പര്‍ തസ്തികകളില്ല. ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടി ഹൈസ്‌കൂളിന്റെ ഭാഗമാവുന്നതോടെ മൊത്തം കുട്ടികളുടെ എണ്ണം കണക്കാക്കിയാവും പുതിയ അനധ്യാപക തസ്തിക നിര്‍ണയവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button