Latest NewsKuwaitGulf

ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് കുവൈറ്റ് വിമാനത്താവളം വഴി യാത്രചെയ്തവരുടെ കണക്കുകള്‍ പുറത്ത്

കുവൈറ്റ് : ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന് കുവൈറ്റ് വിമാനത്താവളം വഴി യാത്രചെയ്തവരുടെ കണക്കുകള്‍ പുറത്ത് . കുവൈറ്റ് വിമാനത്താവളം വഴി ഈദുല്‍ ഫിത്തര്‍ അവധിയാഘോഷത്തിന് 233000 ആളുകള്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിമാനത്താവളം വഴി യാത്രചെയ്ത യാത്രക്കാരുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1,4,5 എന്നിവ വഴി 902 വിമാനങ്ങളിലായാണ് ഇത്രയും പേര്‍ യാത്ര ചെയ്തതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതെസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിമാനടിക്കറ്റുകളില്‍ 20-30 ശതമാനം വരെ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button