Latest NewsOmanGulf

ഒമാനിൽ പടക്കം കൈവശം സൂക്ഷിച്ചയാൾ പിടിയിൽ

മസ്‌ക്കറ്റ് : ഒമാനിൽ പടക്കം കൈവശം സൂക്ഷിച്ചയാൾ പിടിയിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. പെരുന്നാൾ വിപണി പ്രതീക്ഷിച്ച്  വിൽപ്പനയ്ക്കെത്തിച്ചതും, വ്യത്യസ്തതരത്തിലുള്ളതുമായ പടക്കങ്ങളാണ് ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പടക്കങ്ങൾ രാജ്യത്തേക്ക് കടത്തിയത് ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളതെന്നും പ്രതിക്കെതിരേ നിയമനടപടികൾ ആരംഭിച്ചതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button