Latest NewsIndia

പതിനാലുകാരി കത്തെഴുതി വച്ച് വീടു വിട്ടു: കാരണം അറിഞ്ഞ് മൂക്കത്തു വിരല്‍വച്ച് ബന്ധുക്കള്‍

ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പോലും പിതാവ് തന്നെ അനുവദിക്കാറില്ല

മുംബൈ: പതിനാലുകാരി കത്തെഴുതിവച്ച് വീടുവിട്ടു. ടിക് ടോക് ഭ്രമം മൂത്താണ് പെണ്‍കുട്ടി വീട് വിട്ട് പോയത്. ഒരിക്കലും തിരിച്ചു വരില്ലെന്നും സ്വാശ്രയയാവാന്‍ വേണ്ടിയാണ് വീടുപേക്ഷിച്ചു പോകുന്നതെന്നും കത്തെഴുതി വച്ചായിരുന്നു പെണ്‍കുട്ടി പോയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് പെണ്‍കുട്ടിയെ പിടികൂടി. തുടര്‍ന്നാണ് ടിക് ടോക് കുട്ടിയുടെ ഒളിച്ചോട്ടത്തിനു പിന്നില്ലെന്നു മനസ്സിലായ്ത.

‘മമ്മീ, ഞാന്‍ വീട് വിട്ടുപോകുന്നു. അച്ഛന്റെ കാര്യത്തില്‍ ഞാന്‍ ദുഖിതയാണ്. എന്നെക്കുറിച്ച് ഒരുപാട് ആലോചിക്കരുത്. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യരുത്. ഞാനേതെങ്കിലും ആണ്‍കുട്ടിയ്ക്കൊപ്പം ഒളിച്ചോടുകയാണെന്നും വിചാരിക്കരുത്. സത്യം ്അതല്ല. ഞാന്‍ ആരുടേയും കൂടെയല്ല പോകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

കത്ത് വായിച്ച് പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകാനുണ്ടായ സാഹചര്യം കേട്ട് എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു.

ടിക് ടോകില്‍ താരമായ നേപ്പാള്‍ സ്വദേശിയും പതിനാറുകാരനുമായ റിയാസ് അഫ്രീന്റെ കടുത്ത് ആരാധികയാണ് താനെന്നും, അയാളെ കാണാനാണ് വീടു വിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പോലും പിതാവ് തന്നെ അനുവദിക്കാറില്ല. സുഹൃത്തിനോട് സംസാരിച്ചതിന്റെ പേരില്‍ പിതാവ് ഉച്ചത്തില്‍ ശകാരിച്ചു. വീട്ടിലെ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close