KeralaLatest NewsIndia

ശബരിമലയിൽ ഭക്‌തരെ മര്‍ദിച്ചതിനും വാഹനങ്ങള്‍ തകര്‍ത്തതിനും നടപടി വേണം, ന്യായീകരിക്കാനാവില്ല : ഹൈക്കോടതി

ഏതൊക്കെ പോലീസുകാരാണ്‌ അതിക്രമം നടത്തിയതെന്നും സ്വീകരിച്ച നടപടിയും വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ കോടതി നിര്‍ദേശം നല്‍കി.

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലീസ്‌ അത്‌ തകര്‍ക്കുന്നത്‌ ന്യായീകരിക്കാനാവില്ലെന്ന്‌ ഹൈക്കോടതി. അക്രമം നടത്തിയ എട്ട്‌ പോലീസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരേ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പോലീസുകാരുടെ നടപടിയെ അതീവ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. മണ്ഡലകാലത്ത്‌ ശബരിമലയില്‍ ഭക്‌തരെ മര്‍ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്‌ത പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ കോടതിയുടെ പരാമര്‍ശം.

ഏതൊക്കെ പോലീസുകാരാണ്‌ അതിക്രമം നടത്തിയതെന്നും സ്വീകരിച്ച നടപടിയും വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്‌ കോടതി നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ആരും രാഷ്‌ട്രീയ നേട്ടത്തിനു ശ്രമിക്കേണ്ടതില്ലെന്നും കോടതിക്ക്‌ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും കോടതി വ്യക്‌തമാക്കി. പ്രശ്‌നമുണ്ടാക്കിയ ഉദ്യോസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ അലംഭാവം പാടില്ലെന്നും ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.

തീര്‍ഥാടകരെ സഹായിക്കാനാണ്‌ ശബരിമലയില്‍ പോലീസിനെ നിയോഗിക്കുന്നതെന്നും സ്‌തുത്യര്‍ഹ സേവനമാണ്‌ സന്നിധാനത്ത്‌ അവര്‍ നിര്‍വഹിക്കുന്നതെന്നും കോടതി പറഞ്ഞു. എന്നാല്‍ ഏതാനും പേരുടെ നടപടികള്‍ സേനയ്‌ക്ക്‌ ചീത്തപ്പേരാണ്‌ ഉണ്ടാക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button