KeralaLatest News

വിനോദ യാത്രയ്ക്കു പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് മറിഞ്ഞു: മൂന്നു പേര്‍ മരിച്ചു

മധുര: പാലക്കാട്ടു നിന്നും വിനോദയാത്രക്കു പോയ കുടുംബശ്രീ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. പാലക്കാട്ടു നിന്നും തമിഴ്‌നാട്ടിലെ മധുരയിലേയ്ക്കു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മധുരയില്‍ വച്ച് പുലര്‍ച്ചെ ഒന്നരോയാണ് അപകടം നടന്നത്.പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവരാണ് മരിച്ചത്.

മധുര, രാമേശ്വരം തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് കുടുംബശ്രീ അംഗങ്ങള്‍ യാത്ര പുറുപ്പെട്ടത്. ഇവിടെ നിന്നും തിരികെ പാലക്കാട്ടേയ്ക്ക് വരുമ്പോഴാണ് അപകടം നടന്നത്. 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. മധുരയെത്തും ബസ് മുമ്പ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ കൊടുവായൂരിലെ ബന്ധുക്കള്‍ മധുരയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button