Latest NewsUAEGulf

പെരുന്നാൾ ദിനത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : കോടിപതിയായി ഇന്ത്യൻ പ്രവാസി

അബുദാബി :യുഎഇയിലെ പെരുന്നാൾ ദിനത്തിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യൻ പ്രവാസിയെ. ആർ. സഞ്ജയ് നാഥ്( ടിക്കറ്റ് നമ്പർ 211711) എന്നയാൾക്കാണ് ബമ്പർ സമ്മാനമായ 10 ദശലക്ഷം ദിർഹം( ഏകദേശം 18.86 കോടി ) ലഭിച്ചത്. കൂട്ടുകാരുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. അതോടൊപ്പം തന്നെ നറുക്കെടുപ്പിലെ ഭൂരിഭാഗം സമ്മാനങ്ങളും പതിവ് പോലെ ഇത്തവണയും ഇന്ത്യക്കാർ തന്നെ കൊണ്ട് പോയി. പത്ത് സമ്മാനങ്ങളില്‍ ഒൻപതും നേടിയത് ഇന്ത്യക്കാരാണ്. ഇതിൽ തന്നെ മലയാളികളും ഉൾപ്പെടുന്നു. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശിക്ക് ലഭിച്ചു.

മറ്റു സമ്മാനം ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ :

ബിനു ഗോപിനാഥൻ -100,000 ദിർഹം
ആഷിഖ് പുള്ള്യശേരി-90,000 ദിർഹം
അനസ് ജമാൽ-80,000 ദിർഹം
സുഭാഷ്-50,000 ദിർഹം
അബ്ദുൽ അസീസ് വലിയ പറമ്പത്ത് -30,000 ദിർഹം
സുനിൽ കുമാർ-20,000 ദിർഹം
അബ്ദുൽ മുതലാബ് ചുള്ളിയോടൻ കോമാച്ചി-10,000 ദിർഹം
ഓഫുർ കൂട്ടാഗൽ മാമു-10,000 ദിർഹം

പാക്ക് സ്വദേശിയായ സാഖിബ് നസീർ മുഹമ്മദ് നസീറിന് 70,000 ദിർഹം ലഭിച്ചു. ലാൻഡ് റോവർ നറുക്കെടുപ്പിൽ ബംഗ്ലദേശ് സ്വദേശി ശിപാക് ബൗറ വിജയിയായി. big ticket

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button