KeralaLatest News

മൃഗസംരക്ഷണ വകുപ്പ് തൃശൂരിലേക്ക് തിരിച്ചു; പക്ഷികളെയും മൃഗങ്ങളെയും നിരീക്ഷിക്കുന്നു

കേരളത്തില്‍ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണവകുപ്പും നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ സംഘം തൃശൂരിലേക്ക് തിരിച്ചു. രോഗബാധയ്ക്ക് കാരണമായേക്കാവുന്ന മൃഗങ്ങളും പക്ഷികളും നിരീക്ഷണത്തില്‍. എറണാകുളം ജില്ല മൃഗസംരക്ഷണവകുപ്പിലും സെല്‍ രൂപികരിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു.

ജില്ലാ ആശുപത്രിയിലും മെഡി. കോളജിലും ഐസലേഷന്‍ വാര്‍ഡ് തുറന്നു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: തൃശൂര്‍ 0487 2320466, 2325329, ഡല്‍ഹി 011 23978046. കോട്ടയം: 04812304110, ദിശ ഹെല്‍പ് ലൈന്‍ 1056, ആലപ്പുഴ: 0477 2238630, 1077

കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂരില്‍ 27 ഉം കൊല്ലത്ത് മൂന്നു പേരും നിരീക്ഷണത്തില്‍. തൃശൂരില്‍ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തില്‍ . ഒരാള്‍ക്ക് നേരിയ പനിയാണുള്ളത്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംസ്ഥാനത്തേക്ക് മരുന്നുകള്‍ വിമാനത്തില്‍ എത്തിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറന്നു. വന്യജീവിവിഭാഗത്തിന്റെയും സഹായം തേടും. ആരോഗ്യ സെക്രട്ടറി അടക്കമുള്ളവരെ ഉള്‍പ്പെടുത്തി അടിയന്തരയോഗം ചേര്‍ന്നു. സംസ്ഥാന ആരോഗ്യമന്ത്രിയുമായും സംസാരിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഡോ.ഹര്‍ഷവര്‍ധന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button