Latest NewsIndia

590 കിലോഗ്രാം കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ എങ്കില്‍ ഞങ്ങളെ സമീപിക്കൂ- വൈറലായി പൊലീസിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: 590 കിലോഗ്രാം കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ എങ്കില്‍ ഞങ്ങളെ സമീപിക്കൂ… അസം പൊലീസിന്റെ തമാശ നിറഞ്ഞ ട്വീറ്റ് വൈറലാവുകയാണ്. ‘കഴിഞ്ഞ രാത്രി ചംഗോലിയ ചെക്ക് പോയിന്റിനടുത്ത് ഒരു ട്രക്കും 590 കിലോഗ്രാം കഞ്ചാവും ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട, ഞങ്ങള്‍ക്കത് കിട്ടിയിട്ടുണ്ട്. ധുബ്രി പൊലീസുമായി ബന്ധപ്പെടുക. അവര്‍ നിങ്ങളെ സഹായിക്കും. തീര്‍ച്ചയായും.’ എന്നാണ് അസം പൊലീസിന്റെ ട്വീറ്റ്. 50 പെട്ടിയിലേറെ കഞ്ചാവിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ട്രക്ക് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവം എന്തായാലും വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button