Latest NewsGulfQatar

എല്ലാവര്‍ക്കും ഖത്തറിലേയ്ക്ക് സ്വാഗതം : ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍

ദോഹ : എല്ലാവര്‍ക്കും ഖത്തറിലേയ്ക്ക് സ്വാഗതം . ഖത്തറിലേയ്ക്ക് എളുപ്പം പോകുന്നതിന് പുതിയ സംവിധാനവുമായി ഖത്തര്‍. സൗഹൃദ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വാതില്‍ തുറന്ന് ഖത്തര്‍. വേനല്‍ ഉല്ലാസ, ഷോപ്പിങ് ആഘോഷ വേളയില്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയമാണ് ഇ-നോട്ടിഫിക്കേഷന്‍ ( ഇലക്ട്രോണിക് വിസിറ്റര്‍ ഓതറൈസേഷന്‍) സംവിധാനം തുടങ്ങിയത്.

ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികള്‍ക്കും പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം. സഞ്ചാരികളോടുള്ള ഖത്തറിന്റെ തുറന്ന മനോഭാവവും സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതും കൂടുതല്‍ ശക്തമാക്കാന്‍ സമ്മര്‍ ഇന്‍ ഖ ത്തറിനു കഴിയുമെന്ന് അല്‍ മുഹന്നദി പറഞ്ഞു.

ദേശീയ ടൂറിസം കൗണ്‍സിലി(എന്‍ടിസി)ന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. വേനല്‍ ആഘോഷത്തിന്റെ ആദ്യ ദിനമായ ഇന്നലെ സംവിധാനം പ്രാബല്യത്തിലായി. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സൗജന്യ വീസ ഓണ്‍അറൈവല്‍ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button