Latest NewsFootballSports

അ​ണ്ട​ര്‍-20 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ : ക്വാ​ര്‍​ട്ട​റിലേക്ക് കുതിച്ച് അമേരിക്ക

ഡി​നി​യ: അ​ണ്ട​ര്‍-20 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മത്സരത്തിലെ ക്വാ​ര്‍​ട്ട​റി​ലേക്ക് കുതിച്ച് അമേരിക്ക. പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഫ്രാ​ന്‍​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് അ​മേ​രി​ക്ക പരാജയപ്പെടുത്തി. സെ​ബാ​സ്റ്റ്യ​ന്‍ സോ​റ്റോ(25,74), ജ​സ്റ്റി​ന്‍ റെ​ന്നി​ക്സ്(83) എ​ന്നി​വരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ഫ്രാ​ന്‍​സി​നായി അ​മി​ന്‍ ഗോ​രി(41),ന​ബി​ല്‍ അ​ലി​യൊ​യി(55) എ​ന്നി​വർ ഗോ​ളു​ക​ള്‍ നേ​ടി​.

മത്സരത്തിൽ 2-1ന് ​പി​റ​കി​ല്‍ പോ​യ ശേ​ഷ​മാ​യി​രു​ന്നു അ​മേ​രി​ക്ക​ ജയത്തിലേക്ക് വൻ കുതിപ്പ് നടത്തിയത്. ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ക്വ​ഡോ​റുമായിട്ടാകും അമേരിക്ക ഏറ്റുമുട്ടുക. ക​ഴി​ഞ്ഞ അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ലും അ​മേ​രി​ക്ക ക്വാ​ര്‍​ട്ട​റി​ലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button