Latest NewsFootball

നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക ചുമലിലേറ്റി റൊണാള്‍ഡോ ഫൈനലിലേക്ക്; ഇത് മിന്നും വിജയം

നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ താരമായത് ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. സ്വിറ്റ്‌സര്‍ലാന്റിനെതിരെ ഇറങ്ങിയ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് റൊണാള്‍ഡോ ഫൈനലിലേക്ക് എത്തിച്ചത്. മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. ആ മൂന്ന് ഗോളുകളും റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് തന്നെ.

ആദ്യം കളിയുടെ 25ആം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോ മാജിക്ക് വന്നത്. റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് റൊണാള്‍ഡോ തന്നെ എടുത്തു. എണ്ണം പറഞ്ഞ ഒരു ക്ലാസിക് റൊണാള്‍ഡോ ഫ്രീകിക്ക് ഗോളായി അത് മാറി. രണ്ടാം പകുതിയില്‍ വാറിന്റെ സഹായത്തില്‍ കിട്ടിയ ഒരു പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് റോഡ്രിഗസ് മത്സരം സമനിലയില്‍ എത്തിച്ചു. പക്ഷെ പിന്നീട് റൊണാള്‍ഡോ മാന്ത്രിക ചുവടുകള്‍ക്ക് മുന്നില്‍ പിടിച്ചു നിക്കാന്‍ സ്വിസ്സ് ഡിഫന്‍സിനായില്ല. 88ആം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയ രണ്ടാം ഗോള്‍ റൊണാള്‍ഡോ നേടി. അത് കഴിഞ്ഞ് തൊട്ടടുത്ത് മിനുട്ടില്‍ സ്വിസ് ഡിഫന്‍സിനെ കബളിപ്പിച്ച ചുവടുകള്‍ക്ക് ശേഷം ഒരു കേര്‍ലറിലൂടെ തന്റെ ഹാട്രിക്കും റൊണാള്‍ഡോ പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button