Latest NewsUAE

പാകിസ്ഥാനില്‍ ജലവിതരണത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ വ്യവസായി

2012-ല്‍ ഡല്‍ഹിയില്‍ ആദ്യത്തെ പഹല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച സാലാരിയ താര്‍പര്‍കറില്‍ 62 വാട്ടര്‍ ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്

ദുബായ്: പാകിസ്ഥാനില്‍ ജലവിതരണത്തിന് സഹായ ഹസ്തവുമായി ഇന്ത്യന്‍ വ്യവസായി. പാകിസ്ഥാനിലെ തര്‍പര്‍ക്കര്‍ ജില്ലയിലെ വിശപ്പും ദാഹവും അകറ്റാനായാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരനും സാമൂഹ്യ സംരംഭകനുമായ ജോഗീന്ദര്‍ സിംഗ് സലാരിയ മുന്നോട്ടു വന്നത്.

2012-ല്‍ ഡല്‍ഹിയില്‍ ആദ്യത്തെ പഹല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച സാലാരിയ താര്‍പര്‍കറില്‍ 62 വാട്ടര്‍ ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വഴിയാണ് ഈ പദ്ധതി അദ്ദേഹം നടപ്പാക്കിയത്.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് തങ്ങള്‍ പാകിസ്ഥാനിലെ ദരിദ്ര ഗ്രാമങ്ങളില്‍ ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് സലാരിയ പറഞ്ഞു. ഇതു കൂടാതെ ഈ മേഖലകളിലേയ്ക്ക് ഭക്ഷ്യ ധാന്യങ്ങളും അദ്ദേഹം എത്തിക്കുന്നുണ്ട്.

1993-ല്‍ ദുബായില്‍ എത്തിയ സലാരിയ പെലാല്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ്സ് നടത്തുകയാണ്. എന്നാല്‍ തന്റെ ബിസിനസ്സിലൂടെ കിട്ടുന്ന ലാഭമെല്ലാം പാവപ്പെട്ട സമൂഹത്തിന് നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടേയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയുമാണ് അദ്ദേഹം തന്റെ പദ്ധതികളെല്ലാം ക്രോഡീകരിക്കുന്നത്.

തര്‍പകര്‍ ഗ്രാമത്തെ കുറിച്ച് താന്‍ നടത്തിയ വളരെ നീണ്ട അന്വേഷണത്തിലൂടെ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സലാരിയ പറയുന്നു. തുടര്‍ന്ന് അവിടുത്തെ ഒരു സാമൂഹ്യ പ്രവര്‍ത്തകനുമായി ബന്ധപ്പെട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button