Latest NewsIndia

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് നരേന്ദ്ര മോദിയോടെപ്പം ജഗന്‍ മോഹന്‍ റെഡ്ഡിയും

ന്യൂ ഡല്‍ഹി: ജൂണ്‍ 9-ന് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അനുഗമിക്കും.ജൂണ്‍ 15-ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി അദ്ധ്യക്ഷനായ നീതി ആയോഗിന്റെ മീറ്റിംഗില്‍ ജഗന്‍ മോഹന്‍ റെഡ്ഡി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, ഉപ ഗവര്‍ണ്ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് നീതി ആയോഗ് മീറ്റിംഗില്‍ പങ്കെടുക്കുക.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നെങ്കിലും അതിനു മുന്‍പു തന്നെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.ആന്ധ്രാപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ജഗന്‍ മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button