Latest NewsNewsIndia

വ്യോമയാന മേഖലയ്ക്ക് കരുത്തു പകർന്ന് കേന്ദ്രം: പതിനായിരം കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് കേന്ദ്ര സർക്കാർ. വ്യോമയാന മേഖലയുടെ വികസനത്തിനായി 10,000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു.

Read Also: ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനം ഉണ്ടാക്കാം! ഓൺലൈൻ തട്ടിപ്പിനിരയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിന് ഈ വ്യോമയാന പദ്ധതികൾ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഡൽഹി വിമാനത്താവളം, ലക്‌നൗ, പൂനെ എന്നിവിടങ്ങളിലെ പുതിയ ടെർമിനലുകൾ തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

കടപ്പ, ഹുബ്ബള്ളി, ബെലഗാവി വിമാനത്താവളങ്ങളുടെ പുതിയ ടെർമിനൽ കെട്ടിടങ്ങളുടെ തറക്കല്ലിടലും നടന്നു. 12 ടെർമിനലുകൾ വികസിപ്പിക്കുന്നത്. 8,903 കോടി രൂപ ചെലവിട്ടാണ്. പ്രതിവർഷം 95 ലക്ഷം യാത്രക്കാരെ വഹിക്കാൻ ഈ ടെർമിനലുകൾക്ക് കഴിയും. അടുത്ത നാല് വർഷത്തിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 148-ൽ നിന്നും 200 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.

Read Also: ജനപ്രീതി നേടി ‘റീൽസ്’! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പായി ഇൻസ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button