Latest NewsIndia

രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി: കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

അലിഗഡ്: രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ കൊല നടത്തിയത്.

കഴിഞ്ഞ മാസം 31നാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം തപ്പാല്‍ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി ബലാത്സത്തിനിരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ അയല്‍വാസിയായ സാഹിദ് എന്നയാളാണ് കേസിലെ ഒരു പ്രതി. ഇയാളുമായി കുട്ടിയുടെ അങ്കിളിനും മുത്തശ്ശനും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും
മുതിര്‍ന്നര്‍ വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനാലാണ് കുട്ടിയെ കൊല പെടുത്തിയതെന്നും പോലീസ് പറയുന്നു.  വൈരാഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button