Latest NewsCricket

ധോണിയുടെ ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര; ബി​സി​സി​ഐ​യു​ടെ നിലപാട് ഇങ്ങനെ

ല​ണ്ട​ന്‍: കീ​പ്പിം​ഗ് ഗ്ലൗ​സി​ല്‍ സൈ​നി​ക മു​ദ്ര ആ​ലേ​ഖ​നം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബി​സി​സി​ഐ​യു​ടെ പിന്തുണ. സൈ​നി​ക മു​ദ്ര നീ​ക്ക​ണ​മെ​ന്ന ഐ​സി​സി​യു​ടെ നി​ര്‍​ദേ​ശം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെന്നും ധോ​ണി ച​ട്ടം ലം​ഘി​ച്ച​താ​യി ക​രു​തു​ന്നി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഐ​സി​സി​ക്ക് ക​ത്ത​യ​ച്ച​താ​യും ബി​സി​സി​ഐ വ്യക്തമാക്കി. ഇ​ന്ത്യ​ന്‍ പാ​രാ സ്പെ​ഷല്‍ ഫോ​ഴ്സി​ന്‍റെ പ​ദ​വി മു​ദ്ര​യാ​ണ് ധോ​ണി​യു​ടെ ഗ്ലൗ​വി​ല്‍ ഉ​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ സ്‌ക്രീനിൽ ഈ ചിഹ്‌നം കണ്ടിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.  തുടർന്ന് ഗ്ലൗ​വി​ല്‍ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന മു​ദ്ര നീ​ക്ക​ണ​മെ​ന്ന് ഐ​സി​സി ആ​വ​ശ്യ​പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button