CricketLatest News

ഡി വില്ലിയേഴ്‌സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി

വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചു ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ച ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക സെലക്ഷന്‍ കണ്‍വീനര്‍ ലിണ്ട സോണ്ടി. ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി താരം ടീമില്‍ കളിക്കാന്‍ സമ്മതം അറിയിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി അത് തള്ളുകയായിരുന്നു.

ലോകകപ്പ് ടീമിലെ സ്ഥാനം ലക്ഷ്യമിട്ട് കഠിന പ്രയത്‌നം നടത്തിയ മറ്റ് കളിക്കാരോടുള്ള അനീതിയാവും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിവില്ലിയേഴ്സിന്റെ വാഗ്ദാനം സെലക്ഷന്‍ കമ്മിറ്റി തള്ളിയത്. 2018 ല്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ല എന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. 2019 ലോകകപ്പില്‍ ദയനീയ തുടക്കമാണ് സൗത്താഫ്രിക നടത്തിയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരോട് തോറ്റ ടീമില്‍ പ്രധാന താരങ്ങളുടെ പരിക്കാണ് വിനയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button