NattuvarthaLatest NewsKerala

കാര്‍ ആറ്റില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി : പരിഭ്രാന്തിയിലായി നാട്ടുകാർ

മാന്നാര്‍: കാര്‍ ആറ്റില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി. കുട്ടമ്പേരൂര്‍ ആറ്റിലാണ് സംഭവം നടന്നത്. രാവിലെ ആറ്റില്‍ കാര്‍ കണ്ടു പരിഭ്രാന്തിയിലായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ മാന്നാര്‍ പോലീസും, ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു. ശേഷം പോലീസ് നടത്തി അന്വേഷണത്തിലാണ് കുട്ടമ്പേരൂര്‍ സ്വദേശി അജിയുടെ കാറാണ് ആറ്റില്‍ താഴ്ന്നതെന്നു കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി സുഹൃത്തിന്‍റെ വീട്ടില്‍ എത്തിയ അജി കാര്‍ റിവേഴ്സ് ഗിയറിലാക്കി ഹാന്‍റ് ബ്രേക്ക് ഇടാതെ കാറില്‍ നിന്നിറങ്ങി. എന്നാൽ ചെളിയില്‍ നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്ന് ആറ്റിലേക്ക് പതിക്കുകയും മുങ്ങി താഴുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button