Latest NewsIndia

പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവ്യോമയാന മന്ത്രിയ്ക്ക് കത്ത് അയച്ചതിന് കേന്ദ്രത്തില്‍ നിന്നും ശുഭകരമായ മറുപടി. ഉത്സവകാലഘട്ടങ്ങളിലെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുകാര്യങ്ങളിലും പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരയോഗം വിളിച്ചുചേര്‍ക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയതായും വി മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുബായിയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും, അപകടത്തില്‍ പെട്ടവരുടെ ചികിത്സയ്ക്കായി ഇടപെടുമെന്നും മുരളീധരന്‍ പറഞ്ഞു. പരുക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുന്നതിനായി ദുബായിയില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും മന്ത്ി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles

Back to top button