Latest NewsKuwaitGulf

മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചു : കാറുകൾ അഗ്നിക്കിരയായി

കുവൈറ്റ് സിറ്റി : കാറിനുള്ളിലുണ്ടായിരുന്ന മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഏഴു കാറുകൾ അഗ്നിക്കിരയായി. കുവൈറ്റിലെ ദഹർ മേഖലയിലായിരുന്നു അപകടം. വീടിനു മുൻ‌പിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിത്തമുണ്ടായത്. കൊടും ചൂട് കാരണം കാറിനകത്തുണ്ടായിരുന്ന മൊബൈൽ ചാർജർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം ശേഷം സമീപത്തുണ്ടായിരുന്ന 6 കാറുകളിലേക്കു കൂടി തീ പടർന്നു പിടിക്കുകയായിരുന്നു. ആളപായമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button