Latest NewsKerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം വിവാദമാക്കാൻ ദേവസ്വം ബോർഡ് ഗൂഡാലോചന: തന്ത്രി സമൂഹം എതിർത്തു

ഗുരുവായൂർ : ഭക്ത ജനങ്ങൾക്കു ആവുന്നത്ര ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രീതിയിൽ പൂജ ക്രമങ്ങളും ചടങ്ങുകളും മാറ്റിമറിക്കാൻ ആവശ്യപ്പെട്ടു ഗുരുവായൂർ ദേവസ്വം ബോർഡ്, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പുതിരിപ്പാടിനോട് ആവശ്യപ്പെട്ടതായി വാർത്ത. ക്ഷേത്രത്തിലെ പതിവ് രീതികൾ മാറ്റി മറിക്കണമെന്നാണ് ആവശ്യം. ഇതോടെ ഭക്ത ജനങ്ങൾക്ക് പരാമാവധി ബുദ്ധിമുട്ടുണ്ടാക്കുക. ചടങ്ങുകൾ മാറ്റാൻ കാരണം പ്രധാനമന്ത്രി വന്നത് കാരണമാണെന്ന് പ്രചാരണം നടത്തുക. ഇതാണ് തന്ത്രിയോട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ട കാര്യങ്ങൾ എന്നാണു ചില മാധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകൾ.

എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസ് സാധാരണ നടക്കുന്ന ഒരു ചടങ്ങുകളും മാറ്റി വക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നിർമാല്യവും, പന്തീരടി പൂജയും കഴിഞ്ഞേ ക്ഷേത്രത്തിൽ എത്തൂ. അത് ക്ഷേത്രത്തിലെ പതിവ് പരിപാടികൾ സുരക്ഷാ ക്രമീകരണങ്ങൾ മൂലം തടസ്സപ്പെടാതിരിക്കാനാണ്. പ്രധാനമന്ത്രി ക്ഷേത്രത്തിൽ വരുന്നത് പ്രധാനപ്പെട്ട എല്ലാ നിത്യ ചടങ്ങുകളും കഴിഞ്ഞാണ്. എന്നാൽ എല്ലാ പൂജാ ക്രമീകരങ്ങങ്ങളും തടസ്സപ്പെടുത്തി പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പേര് പറഞ്ഞു വിവാദമുണ്ടാക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്ന് പൂജാരിമാരുടെ സംഘടനയായ കർമ്മ ചാരി സംഘ് ആരോപിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം ക്ഷേത്രത്തിലെ യാതൊരു ചടങ്ങും തടസ്സപ്പെടരുതെന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രത്യേകം നിർദ്ദേശം കൊടുത്തിട്ടുണ്ട്. വിധിയാം വണ്ണമുള്ള ചടങ്ങുകൾക്കായി പ്രധാനമന്ത്രി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ തായാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. പൂജ – ദർശന സമയങ്ങളിൽ മാറ്റം വരുത്തിയാൽ അത് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നടക്കുന്നതല്ലെന്നും, ദേവസ്വം ബോർഡിന്റെ കുൽസിത ശ്രമങ്ങൾക്കെതിരെ തന്ത്രി കുടുംബം നിലപാടെടുത്തതായും വാർത്തകൾ ലഭിക്കുന്നു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി പ്രധാനമന്ത്രി ഏതാണ്ട് എട്ടു മണിക്കൂറാണ് ദർശനത്തിനായി കാത്തിരിക്കുന്നത്. ഇതുകാരണം പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ വരെ തിരുത്തി എഴുതിയിരുന്നു എന്നാണു ലഭിക്കുന്ന വിവരം. കാര്യങ്ങൾ വി മുരളീധരന്റെ ഓഫിസും, പ്രധാനമന്ത്രിയുടെ ഓഫിസും സസൂക്ഷമം നിരീക്ഷിച്ചു വരുന്നു. ഗുരുവായൂർ ദർശനത്തിനു ശേഷം പ്രധാനമന്ത്രി ബി ജെ പി സംഘടിപ്പിക്കുന്ന അഭിനന്ദൻ റാലിയിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button