Latest NewsSports

സീസണ് മുന്നോടിയായി ക്ലബ് വിട്ടത് പതിനഞ്ച് താരങ്ങള്‍

പുതിയ സീസണ് മുന്നോടിയായി പതിനഞ്ച് താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് വിട്ടു. പ്രമുഖ താരങ്ങളായ ആന്‍ഡെര്‍ ഹെരേര, അന്റോണിയോ വലന്‍സിയ എന്നിവരുള്‍പ്പെടെയാണ് ടീം വിട്ടത്. കരാര്‍ തീര്‍ന്നതോടെ ഫ്രീ ഏജന്റസായാണ് പതിനഞ്ച് താരങ്ങള്‍ ക്ലബ് വിട്ടത്. ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന യുവതാരം ജെയിന്‍സ് വില്‍സണും ക്ലബിനൊപ്പം ഇനി ഉണ്ടാകില്ല എന്നത് ആരാധകര്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്ന കാര്യമാണ്.

ഹെരേര, വലന്‍സിയ, വില്‍സണ്‍ എന്നിവരെ കൂടാതെ റീഗന്‍ പൂളെ, സാക് ഡിയര്‍ന്‍ലി, ടോം സാങ്, കാലം വീലന്‍, മാറ്റി വില്ലോക്ക്, മാത്യു ഒലൊസുണ്ടെ, വാരന്‍, ബുഫൊങെ, കാലം ഗ്രിബിന്‍, മിലെന്‍ ബാര്‍സ്, ജൊഷ് ബൊഹൊയി, ജെയിംസ് തോംസണ്‍ എന്നിവരും ക്ലബ് വിടും. യുവാന്‍ മാറ്റയും ഫ്രീ ഏജന്റായി എങ്കിലും മാറ്റയ്ക്ക് യുണൈറ്റഡ് പുതിയ ഓഫര്‍ നല്‍കി കാത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button