Latest NewsIndia

ബംഗാളില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി; കാരണം ഇതാണ്

 

കൊല്‍ക്കത്ത: തുടര്‍ച്ചയായുണ്ടായ ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. ഒന്നിനു പിറകെ ഒന്നായി 300ല്‍ അധികം ഭീഷണി സന്ദേശങ്ങള്‍ എത്തിയെങ്കിലും പലരും ഐക്യദാര്‍ഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിന്‍വലിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ദി ആക്‌സിഡന്റല്‍ നോട്ട് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കൊല്‍ക്കത്ത ബീഫ് ഫെസ്റ്റിവല്‍ എന്നായിരുന്നു പരിപാടിയുടെ പേര്. ഭീഷണി സന്ദേശങ്ങള്‍ ആദ്യമെത്തിയപ്പോള്‍ സംഘാടകര്‍ പരിപാടിയുടെ പേര് മാറ്റി ‘കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍’ എന്നാക്കിയിരുന്നു. പക്ഷെ ഭീഷണി കോളുകള്‍ വര്‍ദ്ധിക്കുകയും പരിപാടി സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് പോകുമെന്നും തോന്നിയപ്പോഴാണ് സംഘാടകര്‍ ബീപ് ഫെസ്റ്റിവല്‍ നടത്തേണ്ടെന്ന് തീരുമാനിച്ചത്.

‘കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല. 300 ലേറെ ഫോണ്‍ കോളുകളാണ് ലഭിച്ചത്. ഏറെയും ഭീഷണി സന്ദേശങ്ങളായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. മുന്‍പത്തെ സാഹചര്യമല്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നു,’ എന്നാണ് സംഘാടകര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button