KeralaLatest News

നിപ്പ: കേ​ര​ള​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

തൃ​ശൂ​ര്‍: നി​പ്പ ഭീ​തി​യി​ലു​ള്ള കേ​ര​ള​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് വ്യക്തമാക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ​ഗുരു​വാ​യൂ​രി​ല്‍ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന് കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മോദി കൂട്ടിച്ചേർത്തു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​യു​ഷ്മാ​ന്‍ പ​ദ്ധ​തി​യി​ല്‍ ചേ​രാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​യും പ്രധാനമന്ത്രി വിമർശിക്കുകയുണ്ടായി. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ചി​കി​ത്സ​യ്ക്കു വേ​ണ്ടി ഈ ​പ​ദ്ധ​തി​യി​ല്‍ ചേ​ര​ണമെന്നും ഇക്കാര്യത്തിൽ കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button