KeralaLatest News

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ. കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം കാര്‍ മാര്‍ഗ്ഗം എറണാകുളം ഗസ്റ്റ് ഹൗസ്സിൽ എത്തിച്ചേർന്നു. ഇന്ന് അവിടെ താമസിച്ച ശേഷം നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തും ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍  ബിജെപിയുടെ  പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുളള  ആദ്യത്തെ പൊതുയോഗമാണിത്.

ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എംപി എന്നിവരാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബഹ്റ, മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്നിവരടക്കം മുപ്പതോളം പേര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലും ഗുരുവായൂരിലും കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് രാവിലെ മുതല്‍ കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button