Latest NewsIndiaCrime

വ്യാജ ഒപ്പിട്ട് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നു; മദ്ധ്യവയസ്‌ക പിടിയില്‍

ന്യൂഡല്‍ഹി: ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും പണം തട്ടിയ കേസില്‍ മദ്ധ്യവയസ്‌ക അറസ്റ്റില്‍. 3.5 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ഉടമയ്ക്ക് നഷ്ടമായത്. പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നല്‍കിയ പരാതിയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

3.62 ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി ചൂണ്ടിക്കാട്ടി ഉത്തംനഗര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. എന്നാല്‍ ചെക്ക് വഴിയും എടിഎം കാര്‍ഡുകള്‍ വഴിയുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ബാങ്ക് അയച്ച ചെക്ക് ബുക്കോ എടിഎം കാര്‍ഡോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി ആരോപിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.

ഫെബ്രുവരിയിലാണ് എടിഎം കാര്‍ഡും ചെക്ക് ബുക്കും ലഭിക്കുന്നതിനായി സ്ത്രീ ബാങ്കില്‍ അപേക്ഷ നല്‍കുന്നത്. ബാങ്ക് അനുവദിച്ച എടിഎം കാര്‍ഡും ചെക്ക് ബുക്കും ഡെലിവറി ബോയ് വീട്ടിലെത്തിച്ചു. എന്നാല്‍ സ്ത്രീ ഇവിടെ നിന്നും താമസം മാറിയിരുന്നു. പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോള്‍ പ്രതി താമസിക്കുന്നത്. ഇരുവര്‍ക്കും ഒരേ പേരുമാണ്. എടിഎം കാര്‍ഡ് കയ്യില്‍ കിട്ടിയതോടെ ഇവര്‍ പണം പിന്‍വലിക്കുകയായിരുന്നു. പരാതിക്കാരിയുടെ ഒപ്പ് അറിയാവുന്ന സ്ത്രീ ചെക്ക് ബുക്ക് ലഭിച്ചതോടെ പലതവണ പരിശീലിച്ചാണ് വ്യാജ ഒപ്പിടാന്‍ പഠിച്ചത്. പിന്നീട് ഇവര്‍ പണം പിന്‍വലിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button