KeralaLatest News

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെതിരെ നടപടി

ചങ്ങനാശേരി: മുഖ്യ മന്ത്രിയെ അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലൂടെ അസഭ്യം പറഞ്ഞ മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ പ്രതികരണത്തിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതോടെ ഇദ്ദേഹം ഇത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇതോടെ കൂടുതല്‍ പ്രതിഷേധം ഉയരുകയും വിവാദമാവുകയുമായിരുന്നു. സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാറാണ് യുവാവിനെതിരെ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈബര്‍ നിയമത്തിനു കീഴില്‍ വരുന്ന കേസാണിത്. ഇതിനു മുമ്പും ഫേസ് ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെയും ശബരിമലവിഷയത്തിലുമെല്ലാം മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button