KeralaLatest News

സ്‌കൂള്‍ ഏകീകരണം നടപ്പാക്കാന്‍ സഹകരണം അത്യാവശ്യം; പ്രതിഷേധങ്ങള്‍ വന്നാലും രണ്ടാംഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടും, പ്രതികരണവുമായി പ്രഫ.എം.എ ഖാദര്‍

തിരുവനന്തപുരം: വിദ്യാഭ്യാസ ലയനം സാധ്യമാകണമെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ സഹകരിക്കണമെന്ന് ഖാദര്‍ കമ്മിറ്റി അധ്യക്ഷന്‍ പ്രൊ. എംഎ ഖാദര്‍. രണ്ടാം റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ സമര്‍പ്പിയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷം നിയമസഭയിലടക്കം വിഷയം ഉന്നയിക്കുകയും റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയ വിഷയമായി മുന്നോട്ട് കൊണ്ട് പോകുമെന്ന നിലപാടിലുമാണ്.

പ്രതിപക്ഷ അധ്യാപകര്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുകയും സ്‌കൂള്‍ തുറക്കുന്ന ദിവസം കറുത്ത ബാഡ്ജ് ധരിച്ച് സ്‌കൂളിലെത്തുകയും ചെയ്തിരുന്നു. പുതിയ മാറ്റങ്ങളോടെ സ്‌കൂള്‍ ആരംഭിച്ചെങ്കിലും വിഷയത്തില്‍ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്. ഘടനമേഖലയിലുള്ള മാറ്റമാണ് നേരത്തെ നിര്‍ദേശിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാം റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തനരീതികളിലാണ് മാറ്റം കൊണ്ട് വരുന്നത്.

ക്ലാസ് തുടങ്ങുന്ന സമയം, പിരീഡുകളുടെ ദൈര്‍ഘ്യം, എന്നിവയടക്കമുള്ള മാറ്റങ്ങള്‍ വന്നേക്കാമെന്ന് എംഎ ഖാദര്‍ പറഞ്ഞു. ഖാദര്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്‌കാരത്തിന് സമാനമാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലാകും. ഒന്നു മുതല്‍ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷനെന്ന എന്ന ഒറ്റ കുടക്കീഴിലായിരിക്കും ഉണ്ടാവുക.

shortlink

Post Your Comments


Back to top button