KeralaNattuvarthaLatest News

കാറിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാസർഗോഡ് : കാറിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെ എസ് ടി പി റോഡിലെ കളനാട് കട്ടക്കാലിൽ 10 മണിയോടെയുണ്ടായ അപകടത്തിൽ കളനാട് അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്തെ മണി എന്ന മണികണ്ഠന്‍ (40)നാണ് മരിച്ചത്. കളനാട് ഭാഗത്ത് നിന്നും കട്ടക്കാല്‍ മേല്‍പ്പറമ്ബ് വഴി അരമങ്ങാനത്തേക്ക് പോകുകയായിരുന്ന മണിയുടെ ബൈക്കില്‍ എതിര്‍ദിശയിലൂടെ വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ച്‌ വീണ മണി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button