Latest NewsIndia

ദിനോസറുകളെ കാണാന്‍ ആളുകള്‍ ഇനി ഇന്ത്യന്‍ മണ്ണിലെത്തും; ചരിത്രസ്ഥാനം നേടിയ പാര്‍ക്ക് രാജ്യത്തിനു സ്വന്തം

അഹമ്മദാബാദ്: ഗുജറാത്തിലെ റൈയോലിയില്‍ ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. ഇതോട്കൂടി ലോകത്തിലെ വിനോദ സഞ്ചാരമേഖലയില്‍ ഇന്ത്യ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തേത് എന്നതിന് പുറമെ ലോകത്തിലെ മൂന്നാമത്തെ വലിയ പാര്‍ക്ക് കൂടിയാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദിനോസര്‍ ഫോസില്‍ ശേഖരം ഉള്ള നാടാണ് ഇവിടം. ഇതിന് പുറമെ ലോകത്തില്‍ ദിനോസര്‍ മുട്ടശേഖരം കണ്ടെത്തിയ രണ്ടാമത്തെ വലിയ പ്രദേശം കൂടിയാണ് ഇവിടം.

ത്രീ ഡി പ്രൊജക്ഷന്‍, വിര്‍ച്വല്‍ റിയാലിറ്റി പ്രസന്റേഷന്‍, ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയ്ക്ക് പുറമെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള ദിനോസറുകളുടെ രൂപവും ഇവിടെയുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഈ പാര്‍ക്കിനെ കുറിച്ച് പരസ്യം നല്‍കാന്‍ പത്ത് കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.

ദിനോസര്‍ എന്ന വംശനാശം സംഭവിച്ച ജീവജാലത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പാര്‍ക്കക് ഉപകരിക്കും എന്നുതന്നെയാണ് അധികൃതരും വ്യക്തമാക്കുന്നത്. വിവിധ ഇനത്തില്‍ പെട്ട 50ഓളം ദിനോസറുകളുടെ ശില്‍പങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button