Latest NewsUAE

ദുബായ് ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായ്: ദുബായ് ബസ് അപകടത്തിൽ മരിച്ച 6 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കൈതക്കല്‍ അറക്കല്‍ വീട്ടില്‍ ജമാലുദ്ദീന്റെ മൃതദേഹം എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മര്‍, മകന്‍ നബീല്‍ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി. രാത്രിയോടെ ദുബായില്‍നിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്ബാടി സ്വദേശിവിമല്‍ കുമാര്‍ കാര്‍ത്തികേയന്‍, തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിച്ചു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിക്കുന്നത്. കണ്ണൂര്‍ മൊറാഴ സ്വദേശി പുതിയപുരയില്‍ രാജന്റെ മൃതദേഹം ഞായറാഴ്ച പകല്‍ നാട്ടിലെത്തിക്കും. പുലര്‍ച്ചെ 2.25ന് ദുബായില്‍നിന്ന് പുറപ്പെട്ട എക‌്സ‌്‌പ്രസ് വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് മൃതദേഹം എത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button