Latest NewsIndia

സില്‍ച്ചര്‍ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ദിസ്പൂർ : സില്‍ച്ചര്‍ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. അസമിലെ സില്‍ച്ചര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്ന് രാവിലെ ട്രെയിനിന്റെ മൂന്ന് കോച്ചുകൾക്ക് തീപിടിക്കുകയായിരുന്നു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഗ്നിശമനസേനയും, ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാന്ററി കാറിന് സമീപമുള്ള സ്‌ലീപ്പർ കോച്ചിനാണ് ആദ്യം തീപിടിച്ചതെന്നും പിന്നീട് മറ്റു രണ്ടു കോച്ചുകളിലേക്ക് പടരുകയായിരുന്നെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button