Latest NewsIndia

വി​മാ​നം ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂപ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ വ്യോ​മ​സേ​ന

ഇ​റ്റാ​ന​ഗ​ര്‍: ആ​സാ​മിൽ നിന്നും അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലേ​ക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോ​മ​സേ​ന വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച് വ്യോമസേന. വി​മാ​നം ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ങ്കി​ലും ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എ​ട്ടു ജീ​വ​ന​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ​വ​രി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്‍.​കെ. ഷ​രി​നും ഉണ്ട്.

അതേസമയം വി​മാ​ന​ത്തി​നാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. വെ​ളി​ച്ച ക്കു​റ​വ് മൂ​ലം ഇ​ന്ന​ലെ തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​യി​രു​ന്നു. ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്ന് മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ഇവിടേക്കുള്ള യാത്ര മാറ്റിവെച്ചിരിക്കുകയായിരുന്നു.കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ന്ന് തോന്നിയ ദിവസം ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം അ​ര​മണി​ക്കൂ​റി​നു​ശേ​ഷം കാ​ണാ​താകു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button