Latest NewsIndia

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പലര്‍ക്കും വലിയ ഷോക്കായി : ആ ഷോക്കില്‍ നിന്നും പലരും പുറത്തുവന്നിട്ടില്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുപ്പതി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പലര്‍ക്കും വലിയ ഷോക്കായി : ആ ഷോക്കില്‍ നിന്നും പലരും പുറത്തുവന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്ക – മാലദ്വീപ് സന്ദര്‍ശനത്തിന് ശേഷം തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ വാക്കുകള്‍.

വിമാനത്താവളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പെന്ന അദ്ധ്യായം അടഞ്ഞു കഴിഞ്ഞെന്നും 130 കോടി ഇന്ത്യക്കാരെ സേവിക്കേണ്ടതിനെക്കുറിച്ചാണ് പാര്‍ട്ടിയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു

130 കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി അനുഗ്രഹം തേടിയാണ് തിരുപ്പതിയിലെത്തിയത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button