Latest NewsIndia

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്

ഡൽഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരുമെന്നും മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്‍റ് ആയേക്കുമെന്നും സൂചന.

ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് അമിത് ഷാ തൽസ്ഥാനത്ത് തുടരാനാണ് നീക്കം.പാർട്ടിയുടെ മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനാണ് വര്‍ക്കിംഗ് പ്രസിഡന്‍റിനെ നിയമിക്കുന്നത്. അമിത് ഷായ്ക്ക് പകരം അധ്യക്ഷസ്ഥാനത്ത് വരുമെന്ന് കരുതിയ മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്റ്.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും നിലപാടെന്നാണ് വിവരം. അതിനിടെ മണ്ഡലം പ്രസിഡന്‍റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബിജെപിയുടെ ‘സംഘടന്‍ പര്‍വ്വി’ന് അടുത്തമാസം തുടക്കമാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close