Latest NewsArticleKerala

യാത്രക്കാരല്ല ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക;  മഴക്കാലമാണ് കരുതല്‍വേണം, അപകടം പിറകേയുണ്ട്

കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു കാര്‍ അപകടമാണ് യുവവയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്തത്. അതിന്റെ ചര്‍ച്ച ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെ ഒരുപാട് അപകടങ്ങളില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. ഇപ്പോള്‍ ഏറ്റവും അവസാനം പാലക്കാട് ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ആപകടത്തില്‍ ജീവന്‍ നഷ്ടമായത് എട്ടുപേര്‍ക്കാണ്. രാജ്യത്തെ വാഹനാപകടങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് വാഹനമോടിക്കാനറിയില്ലെന്ന് തോന്നും. കാരണം റോഡപകടങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില് മറ്റു സംസ്ഥാനക്കാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കുതിപ്പ്.

സൂക്ഷിക്കേണ്ട സമയം വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയില്‍

2018 തുടക്കം മുതല്‍ ഒക്ടോബര്‍ 31 വരെ 33275 റോഡ് അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 3467 പേര്‍ മരണപ്പെടുകയും 37681 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫേസ് ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു.വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ എന്നീ ഏഴു നഗരങ്ങളുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്.

driving

ജനസംഖ്യയെ കടത്തിവെട്ടുമോ വാഹനരജിസ്ട്രേഷന്‍

രാജ്യത്ത് ആകെയുള്ള വാഹനങ്ങളുടെ എണ്ണത്തിന്റെ 10 ശതമാനവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 3.5 കോടിയാണ് കേരളത്തിലെ ജനസംഖ്യ. ജനസംഖ്യയെ കടത്തിവെട്ടുന്ന രീതിയിലാണ് വാഹനങ്ങള്‍ രജിസ്റ്റര് ചെയ്യുന്നത്. ഒരു കോടിയോളം വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ട്രാന്‍സ്്പോര്ട്ട് കമ്മീഷണറായിരിക്കെ ഋഷിരാജ് സിംഗ് ചൂണ്ടിക്കാണിച്ചിരുന്നു. ഒരു കോടി വീടുകള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയില്ലെന്നിരിക്കെ ഇത്രയധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ് ഒരു വീട്ടില്‍ ് തന്നെ രണ്ടും മൂന്നും വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ഓരോ ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് പുതിയതായി നിരത്തിലിറങ്ങുന്നത്. ഈ ഒരു കോടിയോളം വരുന്ന വാഹനങ്ങള്‍ക്ക് ഓടാനുള്ള റോഡുകള്‍ കേരളത്തിലുണ്ടോ എന്നതാണ് സ്വാഭാവികമായും ഉയരുന്ന സംശയം. 2.75 ലക്ഷം കിലോമീറ്റര്‍ വരുന്ന കേരളത്തിലെ റോഡുകളില് 2.5 ലക്ഷം കിലോമീറ്റര്‍ റോഡുകളും അഞ്ച് മീറ്ററിലധികം വീതിയില്ലാത്തവയാണ്.

kerala bad condition

വേണ്ടത് നല്ല റോഡുകള്‍

റോഡുകളില്ലാത്തതല്ല നല്ല റോഡുകളില്ലാത്തതാണ് കേരളത്തില്‍ ഇത്രയധികം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നു കൂടി എടുത്തുപറയണം. റോഡു നിര്മാണത്തിലെ അശാസ്ത്രീയത കാരണം നിര്‍മാണം പൂര്‍ത്തിയായ റോഡുകളെല്ലാം കുണ്ടും കുഴിയും നിറഞ്ഞ് അപകടകരമാകും. കൂടെക്കൂടെയുള്ള മഴയും വെള്ളക്കെട്ടും റോഡുകള്‍ക്ക് ഭീഷണിയാകുമ്പോള്‍ ഇവ അതിജീവിക്കാനുള്ള ശാസ്ത്രീയമായ നിര്‍മാണ രീതിയാണ് പ്രാബല്യത്തില്‍ വരുത്തേണ്ടത്. അപകടത്തില്പ്പെടുന്നവയില്‍േ അധികവും ഇരുചക്രവാഹനങ്ങള്‍ തന്നെയാണ്. ഹെല്മറ്റിന്റെ ഉപയോഗം നിര്ബന്ധമാക്കിയതോടെ തലക്ക് പരിക്കേറ്റുള്ള മരണത്തില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരിക്കാന്‍ കാരണം തലക്കുണ്ടാകുന്ന പരിക്ക് മാത്രമല്ലാത്തതിനാല്‍ വാഹനാപകടത്തില് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാന്‍ തരമില്ല. പകരം വാഹനാപകടങ്ങളാണ് കുറയേണ്ടത്. ആയിരത്തില് ഒരു വാഹനം അപകടത്തില്പ്പെടുന്നുവെന്നാണ് ആദ്യം സൂചിപ്പിച്ച കണക്കുകള് വ്യക്തമാകുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നില്ല.

Kerala-Water-Transport

എന്തുകൊണ്ടായിക്കൂടാ ജലഗതാഗതം

ഓരോ വര്‍ഷവും വാഹനങ്ങളുടെ എണ്ണം കൂടുമ്പോഴും നിരത്തുകളുടെ എണ്ണത്തില്‍ ഒരു മാറ്റവുമുണ്ടാകുന്നില്ല എന്ന് ശ്രദ്ധേയമായ പരാമര്‍ശം വീണ്ടും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ റോഡ് മാത്രമല്ലാത്ത സഞ്ചാരസംവിധാനത്തെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. നദികളും തടാകങ്ങളും കൊണ്ട് അനുഗൃഹീതമായ സംസ്ഥാനത്ത് ജലമാര്‍ഗമുള്ള ഗതാഗതസംവിധാനങ്ങളും പരീക്ഷിച്ചേ തീരൂ. സീ പ്ലെയിന്‍ പോലുള്ള പദ്ധതികള് യുഡിഎഫ് സര്ക്കാര് ആവിഷ്‌കരിക്കാന് ഒരുങ്ങിയെങ്കിലും പരിസ്ഥിതിപ്രവര്ത്തകരുടേയും മത്സ്യത്തൊഴിലാളികളുടെയും എതിര്‍പ്പു കാരണം അതുപേക്ഷിക്കേണ്ടി വന്നു. 2006 ല് രാഷ്ട്രപതിയായിരിക്കെ കേരളത്തിലെത്തിയ ഡോ.അബ്ദുള്‍ കലം നല്കിയ വികസന നിര്‍ദേശപട്ടികയില് മുന്നില് തന്നെ ജലഗതാഗതം ഉള്‍പ്പെടുത്തിയിരുന്നു. നമ്മുടെ നിരത്തുകള്‍ക്ക് താങ്ങാനാകാത്ത വിധം വാഹനങ്ങള്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്. നിരത്തുകളിലെ തിരക്കൊഴിഞ്ഞാല്‍ തന്നെ അപകടങ്ങളുടെ എണ്ണവും കുറയും.

car accident

കാര്‍ അപകടത്തില്‍പ്പെടുന്നത് കുടുംബയാത്രക്കാര്‍

അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില് ഇരുചക്രവാഹനങ്ങള്‍ള്ക്ക് പിന്നാലെയുണ്ട് കാറുകള്. 20 ശതമാനത്തിലേറെ കാറപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യുന്നത്. കാറപകടങ്ങള്‍ക്ക് പ്രധാനകാരണമാകുന്നത് അശ്രദ്ധമായ ഡ്രൈവിംഗ് തന്നെയാണ്. ദീര്ഘദൂരയാത്രകളില്‍ ഡ്രൈവര് ഉറങ്ങിപ്പോകുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. കുടുംബമൊന്നടക്കം യാത്രചെയ്യുന്ന കാറുകളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ശക്തമായ ആഘാതം താങ്ങാനാകാത്ത ചെറിയ കാറുകള്‍ അപകടത്തില്‍പ്പെട്ട് തവിടുപൊടിയാകുന്ന കാഴ്ച്ച കേരളത്തിന് പരിചിതമാണ്. കുടുംബം ഒന്നിച്ചുള്ള യാത്രകള്‍ക്കായി കാര്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഇടത്തരം കുടുംബങ്ങളുടെ ബജറ്റിന് താങ്ങാനാകുന്നത് ഈ ചെറിയ കാറുകള്‍ തന്നെയാകും. ന്യൂജനറേഷന്‍ ബാങ്കുകള്‍ വീട്ടുവാതില്‍ക്കല്‍ വാഹനം വാങ്ങാന്‍ വായ്പയുമായി നിന്നു തുടങ്ങിയപ്പോള്‍ തന്നെ കാര്‍ എന്നത് ഒരു ശരാശരി മലയാളിയുടെ വീട്ടുമുറ്റത്തെത്താന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഓട്ടോ റിക്ഷ അപകടങ്ങളും വാര്‍ത്തകളില് നിറയുമ്പോള്‍ അപകടത്തില്‍പ്പടുന്ന സ്വകാര്യബസുകളുടെ എണ്ണവും കുറവല്ല. മത്സരഓട്ടം തന്നെയാകും ഈ അപകടങ്ങള്‍ക്ക് പിന്നിലെ പ്രധാനകാരണം.

Driving

വിനയാകുന്നത് അമിതവേഗതയും അശ്രദ്ധയും

മദ്യപിച്ച് വാഹനമോടിച്ച അപകടങ്ങളില്‍പ്പെടുന്നവരുമുണ്ട്. എന്നാല്‍ വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നായി ഇതിനെ കാണാനാകില്ല. മുമ്പ് പറഞ്ഞതുപോലെ ഉറക്കം തൂങ്ങിയും ശ്രദ്ധയില്ലാതെയും അമിതവേഗതയിലും വാഹനം ഓടിക്കുന്നവര്‍ തന്നെയാണ് അപകടം വിളിച്ചുവരുത്തുന്നത്. വാഹനങ്ങള് തെറ്റായി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. വാഹനം ഓടിക്കുന്ന വ്യക്തിയും ഗതാഗതയോഗ്യമല്ലാത്ത റോഡും പോലെ തന്നെ കണ്ടീഷനല്ലാത്ത വാഹനങ്ങളും അപകടകാരണങ്ങളാകുന്നു. തേയമാനം വന്ന ടയറുകളും ബ്രേക്കിലെ തകരാറും ഒരു പരിധിവരെ നമ്മെ അപകടത്തില്‍ ചാടിക്കും. ഇതെല്ലാം ശരിയാണെങ്കില് തന്നെ ചില കാല്‍നടയാത്രക്കാരുടെ അശ്രദ്ധയാകും ചിലപ്പോള്‍ ഒന്നിലേറെപ്പേരുടെ ജീവനെടുക്കുന്നത്.

റോഡ് സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികളൊന്നും കേരളത്തിനില്ല. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പലപ്പോഴും ഒരു സിഗ്നല്‍ പോലും കാണാറില്ല. കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള ഡിവിഷന്‍ പോലും പല റോഡുകളിലും ഉണ്ടാകാറില്ല. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന വിധം റോഡില്‍ പരസ്യങ്ങള്ള്# ് പാടില്ലെന്ന് നിയമമുണ്ടെങ്കിലും അതൊന്നും കേരളത്തിന് ബാധകമല്ല. ലോക ജനസംഖ്യയില് അരശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്താണ് ലോകം മുഴുവന്‍ നടക്കുന്ന റോഡപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്പരിപ്പിക്കുന്ന വിധത്തില്‍ കണക്കുകള്‍ കുതിക്കുന്നത്. എന്തായാലും മഴക്കാലമാണ് കരുതി വേണം വാഹനമോടിക്കുന്നവര്‍ നിരത്തിലിറങ്ങാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button