Latest NewsCricket

ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും കടന്ന് ടീം ഇന്ത്യ; അഭിമാനത്തോടെ ആരാധകർ

ഓവൽ : ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും ഇന്ത്യ കടന്നതോടെ അഭിമാനത്തോടെയിരിക്കുകയാണ് ആരാധകർ. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 36 റണ്‍സിനാണ് ഓസ്‌ട്രേലിയൻ ചാമ്പ്യന്മാരെ ഇന്ത്യ തോൽപ്പിച്ചത്.

ടോസ് നേടിയ നിമിഷം നിമിഷം മുതൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ മുഖത്ത് ഒരു ചിരി വിടർന്നിരുന്നു. അത് വിജയം ഉറപ്പിച്ചുള്ള ചിരി തന്നെയായിരുന്നുവെന്ന് ആരാധകർ പറയുന്നു. ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലിയുടെ കണക്കൂകൂട്ടലുകളെല്ലാം ശരിവയ്ക്കുകയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര. രോഹിത് ശർമയും ശിഖർ ധവാനും കളിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യ മുൻകൂട്ടി വിജയം കണ്ടു.

അഞ്ചാം ഓവറിൽ ചങ്ങലക്കെട്ടുകൾ ഭേദിച്ച് ധവാന്റെ വക ആദ്യ ബൗണ്ടറി. 19–ാം ഓവറിൽ ഇന്ത്യ 100 റൺസ് തികച്ചപ്പോൾ രോഹിത്–ധവാൻ ജോഡിയുടെ 16–ാം സെഞ്ചുറി കൂട്ടുകെട്ടായി അത്. 23–ാം ഓവറിൽ കൂൾട്ടർനൈലിന്റെ പന്തിൽ രോഹിത് മടങ്ങുമ്പോഴേക്കും വൻ സ്കോറിന്റെ അടിത്തറ ഉയർന്നു കഴിഞ്ഞിരുന്നു.

കളത്തിലിറങ്ങിയ കോഹ്‍‌ലി പിന്നീട് അത്ഭുത പ്രകടനം കാണികൾക്ക് മുമ്പിൽ കാഴ്ചവെച്ചു. ക്യാപ്റ്റനുമായി ഒത്തു ചേർന്ന ധവാൻ മികവിന്റെ ശിഖരങ്ങളിലേക്കു കുതിച്ചു. ഇവരുടെ കൂട്ടു കെട്ട് 84 പന്തിൽ 93 റൺസ് കൂട്ടിച്ചേർക്കുന്നതിനു മുൻപു തന്നെ ശിഖർ 17ാം സെ‍ഞ്ചുറി പൂർത്തിയാക്കി. കട്ട് ഷോട്ടുകളും പുൾഷോട്ടുകളും ഡ്രൈവുകളും തുടരെ അതിർത്തിവര കടന്ന ഇന്നിങ്സിനു ചന്തം ചാർത്തിയത് 14 ഫോറുകൾ. 50–ാം ഓവറിൽ ഒരു പന്തു ശേഷിക്കുമ്പോഴാണ് കോഹ്‌ലി പുറത്തായത്.

എല്ലാവരെയും വിസ്മയിപ്പിച്ച് നാലാം നമ്പറിൽ ഇറങ്ങിയ ഹാർദിക് പാണ്ഡ്യ ഐപിഎല്ലിലെ താണ്ഡവം തുടർന്നതോടെ 46ാം ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. രാഹുലിനും ധോണിക്കും മുൻപ് ഇറക്കാനുള്ള തീരുമാനം ശരിവച്ച ഹാർദിക്കിന്റെ പവർ ഹിറ്റിങ്ങിൽ (27 പന്തിൽ 48) ഓസീസ് ബോളർമാർ വിയർത്തു. പിന്നീടെത്തിയ ധോണിയും(14 പന്തിൽ 27) രാഹുലും (3 പന്തിൽ 11) ആഞ്ഞടിച്ചതോടെ ഇന്ത്യ 350 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button