Latest NewsIndiaVideos

ശക്തമായ തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാർ : ഞെട്ടിക്കുന്ന വീഡിയോ

പല്‍ഗാര്‍: ശക്തമായ തിരയില്‍പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാറിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കടല്‍തീരത്തുകൂടി ഓടിക്കുകയായിരുന്നു കാര്‍ തീരത്തെ മണലില്‍ കുടുങ്ങുകയായിരുന്നു.

ആഞ്ഞടിക്കുന്ന തിരയില്‍ പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്നതും ഒരാള്‍ വളരെ കഷ്ടപ്പെട്ട് കാറില്‍ നിന്നും രക്ഷപ്പെടുന്നതടക്കമുള്ള ദൃശ്യങ്ങൾ എഎന്‍ഐയാണ് പുറത്തുവിട്ടിരിക്കുന്നത്. കാറില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോയെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. .

shortlink

Related Articles

Post Your Comments

Related Articles


Back to top button