Latest NewsIndia

ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊന്നു

ലുധിയാന: ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊന്നു. മുള്ളന്‍പൂര്‍ ധാക്കയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ട്രക്ക് ഡ്രൈവറായ 27-കാരൻ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇത് തടയാൻ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ബല പ്രയോഗത്തിലൂടെ ഇയാൾ ശിരോവസ്ത്രം അഴിച്ചുമാറ്റി. ഇതിൽ ക്ഷുഭിതയായ പെണ്‍കുട്ടി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സിഖ് മതവിശ്വാസിയായ പെണ്‍കുട്ടി വിശ്വാസത്തിന്‍റെ ഭാഗമായി കൈയില്‍ കരുതിയ കിര്‍പന്‍ എന്നറിയപ്പെടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button