KeralaLatest News

2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ു : പതിവു പോലെ ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

 

തിരുവനന്തപുരം: 2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പതിവു പോലെ ഇക്കുറിയും ആണ്‍കുട്ടികള്‍ റാങ്കുകള്‍ വാരിക്കൂട്ടി. എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസും സ്വന്തമാക്കി.

ആദ്യ 1,000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലാണ് ഫലം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മുതല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ പൂര്‍ണമായും ഓള്‍ലൈനായി നടത്താന്‍ സംവിധാനമൊരുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button