Latest NewsMobile PhoneTechnology

പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ച് നോക്കിയ

കളര്‍ഫുള്‍ ഡിസൈനും ഗൂഗിള്‍ അസിസ്റ്റന്റും അടങ്ങുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ മോഡൽ നോക്കിയ 2.2 ഇന്ത്യന്‍ വിപണിയിലെത്തിച്ച് എച്ച്.എം.ഡി. ഗ്ലോബൽ. 5.7 ഇഞ്ച് ഡിസ്‌പ്ലേ, മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസർ, 13 മെഗാപിക്‌സൽ പിൻക്യാമറ, അഞ്ച് മെഗാ പിക്‌സൽ സെൽഫി ക്യാമറ, ഫെയ്സ് അണ്‍ലോക്ക് , 3000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് വണ്‍ ഓഎസിലായിരിക്കും ഫോണിന്റെ പ്രവർത്തനം. സോഫറ്റ് വെയര്‍ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ മൂന്ന് വര്‍ഷത്തോളം ലഭ്യമാകും. ആന്‍ഡ്രോയിഡ് ക്യൂ പതിപ്പും ഫോണില്‍ ലഭിക്കുന്നതായിരിക്കും.

NOKIA 2.2

ജൂണ്‍ 11 മുതല്‍ വില്‍പന ആരംഭിക്കുന്ന ഫോൺ രണ്ട് ജിബി റാം 16 ജിബി , 3 ജിബി റാം 32 ജിബി എന്നി രണ്ടു വേരിയന്റുകളിലാണ് ലഭിക്കുക. ഇവയ്ക്ക് യഥാക്രമം 6,999 രൂപയും, 7,999 രൂപയുമാണ് വില. ജൂണ്‍ 30 വരെ ഈ വിലയിൽ ഫോൺ സ്വന്തമാക്കാം അതിന് ശേഷം വില ഉയരും. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും , ഫ്ളിപ്കാര്‍ട്ടില്‍ നിന്നും രാജ്യത്തെല്ലായിടത്തുമുള്ള റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button