Latest NewsFootball

നെ​ത​ര്‍​ല​ന്‍​ഡ്സി​നെ അടിത്തറപറ്റിച്ച് കി​രീ​ടം സ്വന്തമാക്കി പോ​ര്‍​ച്ചു​ഗ​ല്‍

പോ​ര്‍​ട്ടോ: നെ​ത​ര്‍​ല​ന്‍​ഡ്സി​നെ അടിത്തറപറ്റിച്ച് പ്ര​ഥ​മ യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് കി​രീ​ടം പോ​ര്‍​ച്ചു​ഗ​ല്‍ സ്വന്തമാക്കി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് നെ​ത​ര്‍​ല​ന്‍​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ വിജയം കൈവരിച്ചത്. 60–ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡസാണ് വിജയഗോൾ നേടിയത്. നിലവിലെ യൂറോ കപ്പ് ചാംപ്യൻമാരായ പോർച്ചുഗലിന് ഇരട്ടിമധുരമാണ് അൻപതിലധികം യൂറോപ്യൻ രാജ്യങ്ങൾ മാറ്റുരച്ച നേഷൻസ് ലീഗിലെ കിരീടനേട്ടം.

സ്വിറ്റ്സർലൻഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഇംഗ്ലണ്ടിനാണ് മൂന്നാം സ്ഥാനം.മൽസരത്തിന്റെ ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗലിന് അതൊന്നും മുതലാക്കാനായില്ല.ഗോ​ളെ​ന്നു​റ​പ്പി​ച്ച നി​ര​വ​ധി ഷോ​ട്ടു​ക​ളാ​ണ് ബാ​ഴ്സി​ലോ​ണ ഗോ​ള്‍ കീ​പ്പ​ര്‍ ത​ടു​ത്തി​ട്ട​ത്. പോ​ര്‍​ച്ചു​ഗ​ല്‍ 18 ത​വ​ണ ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം​വ​ച്ചെ​ങ്കി​ലും ഒ​റ്റ ഷോ​ട്ട് മാ​ത്ര​മാ​ണ് സി​ല്ലി​സ​ണെ ക​ട​ന്നു​പോ​യ​ത്. അ​ത് നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ കി​രീ​ട മോ​ഹ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്തു. ഗോ​ള്‍ മ​ട​ക്കാ​ന്‍ ഡ​ച്ചു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല.

നിറം മങ്ങിക്കളിച്ച ഹോളണ്ടാകട്ടെ, നിരാശപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു രണ്ടാം പകുതിയിൽ മൽസരഫലം നിശ്ചയിച്ച് ഗ്വിഡസിന്റെ വിജയഗോളെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button