KeralaLatest NewsIndia

കടുത്ത പീഡനം: ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന്‌ ഇറങ്ങിയോടിയ ആദിവാസി കുട്ടികൾക്ക് രക്ഷകരായത് ആരോഗ്യവകുപ്പ്‌ അധികൃതര്‍

ഇവരെ തൃശൂരിലെ ചൈല്‍ഡ്‌ ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റി.

ചാലക്കുടി: മേലൂരിലെ പൂലാനിയിലെ മരിയ പാലന സൊസൈറ്റി നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന്‌ ഇറങ്ങിയോടിയ ആറ്‌ ആദിവാസി കുട്ടികളെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ ഇവരെ തൃശൂരിലെ ചൈല്‍ഡ്‌ ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റി. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനം മൂലമാണു തങ്ങള്‍ ഇറങ്ങിയോടിയതെന്നു കുട്ടികള്‍ മൊഴിനല്‍കി.

ആറുപേരും ആണ്‍കുട്ടികളാണ്‌. വാച്ചുമരം, ആനക്കയം എന്നീ കോളനികളിലുള്ള കുട്ടികളാണിവര്‍. ആറും എട്ടും വയസിനിടയിലുള്ള ഇവരെ മാതാപിതാക്കളാണ്‌ ഇവിടെ എത്തിച്ചതെന്ന്‌ മരിയ പാലന സൊസൈറ്റി അധികൃതര്‍ പറഞ്ഞു. ഞായറാഴ്‌ച രാവിലെ അഞ്ചുമണിയോടെ പുറത്തു കടന്ന ഇവര്‍ പൂലാനി ജങ്‌ഷനിലെ കടയുടെ മുന്നിലിരിക്കുമ്പോഴാണു മേലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എം. മഞ്ചേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌.

വിവരം ചോദിച്ചറിഞ്ഞ അദ്ദേഹം ഉടനെ കുട്ടികളെ ചാലക്കുടി താലൂക്ക്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button