KeralaLatest News

തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി നീണ്ട അവധിയിൽ പ്രവേശിക്കുന്നു

തിരുവനന്തപുരം : നീണ്ട അവധിയില്‍ പ്രവേശിക്കുന്നതായി അറിയിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. ആറ് മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ കളക്ടർ തന്നെയാണ് അറിയിച്ചത്. എഡിഎം. വിനോദിനാണ് പകരം ചുമതല നൽകുക. താൻ നീണ്ട അവധിയിൽ പ്രവേശിക്കാൻ പോകുകയാണ്. തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ആറുമാസത്തെ നീണ്ട അവധിയിൽ പ്രവേശിക്കുന്നത്. ഇതിനായി അപേക്ഷിച്ചിരുന്നെന്നും അവധി ലഭിച്ചെന്നും വാസുകി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ് ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് അതിന് കാരണം. അതിന് താൻ കടപ്പെട്ടിരിക്കുന്നു. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും കളക്ടർ പറഞ്ഞു.

https://www.facebook.com/collectortvpm/posts/2264662597182602?__xts__[0]=68.ARAxmQuGmLr85zMQBCfg-_eF0Ulh-DvwxjI3Gs_GrpnwD2lXuiA_O7NViiO_Wck8xlpsvpHMwVqkM8tnX426lPlMNwNx1sm7NmjviFx5OkfDc7fRvn8APh9gv-Cw2qzDQPLnWzLvOn5AzxzocNAoM3E3w58-Y50uwcV7Q5-yFzUSohORzS6fRD616nGeOZfQ26jcJn7GRq5RK8FMPfdMb3Imk8g1_dG89xOMm1zdGHeHw9X_veaf–wTaUt6rAwmobKszDyJSAZFJ5IhXc1VKgGedtizkQXCzpf34UpRs5qxH9jzCt0uYJqHO9PyG529E54HYZMNzVKN29vrthARWUYq&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button