Latest NewsUAE

യുഎഇയില്‍ പോലീസിന്റെ വീട്ടുവാതലിൽ തട്ടിയ യാചക അറസ്റ്റിൽ

യുഎഇ : റാസൽഖൈമയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടുവാതലിൽ തട്ടിയ യാചക അറസ്റ്റിൽ. യാചകയെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇവരെ റാസൽഖൈമ കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റം നിഷേധിച്ചു. തന്റെ ഒരു സുഹൃത്തിനെ തേടിയാണ് അവിടെ എത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. ഇവരുടെ പക്കൽ നിന്ന് പണവും ഒരു ബാഗിൽ ഇവരുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. പണം തന്റേതാണെന്നും ബാഗ് വഴിയിൽ നിന്ന് കിട്ടിയതാണെന്നുമാണ് യാചക കോടതിയിൽ പറഞ്ഞത്. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button