Latest NewsKeralaIndia

തിരുവനന്തപുരത്ത്‌ സിപിഐ എം, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക്‌ കുത്തേറ്റു

അഡ്വ. റഫീഖ് എ ആറിനും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരീഷിനുമാണ് കുത്തേറ്റത്.

തിരുവനന്തപുരം: മംഗലപുരം അണ്ടൂര്‍ക്കോണത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയ്ക്കും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ ആറിനും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരീഷിനുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപണം.

അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്. ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നല്‍കിയത് മുതല്‍ കോണ്‍ഗ്രസ് സിപിഎം സംഘർഷം ഉണ്ടായിരുന്നു. പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Tags

Post Your Comments


Back to top button
Close
Close