KeralaLatest News

ഷോക്കേറ്റ് രണ്ടുപേർ മരിച്ച സംഭവം ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസെടുത്തത് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട കർമപദ്ധതിയുടെ ഭാഗമായി. ചീഫ് സെക്രട്ടറി, കെഎസ്ഇബി എന്നിവരെ കേസിൽ കക്ഷിയാക്കി.കേസ് തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തത്.

കെ.എസ്.ഇ.ബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍ നടപടികളിലേയ്ക്ക് കടക്കും. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്.മഴവെള്ളം കെട്ടിനിന്ന സ്ഥലത്ത് വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button