Latest NewsKuwaitGulf

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഇവിടെ : ജോലി സമയം വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാക്കണമെന്ന് നിര്‍ദേശം

കുവൈറ്റ്: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ചൂടുള്ളത് കുവൈറ്റില്‍. അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തില്‍ ജോലി സമയം വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാക്കണമെന്ന് നിര്‍ദ്ദേശം. കുവൈറ്റ് പാര്‍ലമെന്റ് അംഗം ഫൈസല്‍ അല്‍ കന്‍ദരി എം പിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ഓഗസ്റ്റ് 31 വരെ വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള സമയത്തേക്ക് ജോലി സമയം ക്രമീകരിക്കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളില്‍ ഒന്നായി കുവൈറ്റ് മാറിയിരിക്കുകയാണ്. കുവൈറ്റിലെ ചില മേഖലകളില്‍ ചൂട് 52.2 ഡിഗ്രി വരെ രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം മിത് രിബയിലാണ് ചൂട് 52.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. അതേസമയം, മരുഭൂമി പ്രദേശത്ത് 60 നടുത്താണ് ചൂടെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് ജോലി ചെയ്യുന്നത് ഉത്പാദന ക്ഷമത കുറയ്ക്കുമെന്നും വെള്ളം. വൈദ്യുതി എന്നിവയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നും ഫൈസല്‍ അല്‍ കന്‍ദരി ചൂണ്ടിക്കാട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button