Latest NewsIndia

ബഹിരാകാശത്തും ഇനി പ്രതിരോധം: ഡിഫൻസ് സ്‌പേസ് റിസർച്ച് ഏജൻസിയ്ക്ക് മോദി സർക്കാരിന്റെ അനുമതി

ബഹിരാകാശ യുദ്ധത്തിനും ആയുധങ്ങൾ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഏജൻസിയായ ഡി എസ് ആർ ഒ യ്ക്ക് നരേന്ദ്ര മോദി സർക്കാർ അനുമതി നൽകി കഴിഞ്ഞു .

ന്യൂഡൽഹി : സൈനിക ശക്തിയിൽ ലോകത്ത് തന്നെ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് . കൂടുതൽ കരുത്ത് ആർജ്ജിക്കാനായി സൈന്യത്തിന്റെ ആവശ്യാർത്ഥം നിരവധി പുതിയ ആയുധങ്ങൾ ഇന്ത്യ വാങ്ങുന്നുമുണ്ട് .എന്നാൽ ഇപ്പോൾ കര,നാവിക,വ്യോമ സേനകൾക്ക് കൂടുതൽ കരുത്ത് പകരാനായി , ബഹിരാകാശ യുദ്ധത്തിനും ആയുധങ്ങൾ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഏജൻസിയായ ഡി എസ് ആർ ഒ യ്ക്ക് നരേന്ദ്ര മോദി സർക്കാർ അനുമതി നൽകി കഴിഞ്ഞു .

ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ മിഷൻ ശക്തിയിലൂടെ ഇന്ത്യ ബഹിരാകാശ പ്രതിരോധ രംഗത്ത് വൻ നേട്ടമാണ് കൈവരിച്ചത് . ഇതോടെ എതെങ്കിലും രാജ്യം ചാരവൃത്തിയ്ക്കായി നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ചാൽ അത് നശിപ്പിക്കാനുള്ള ശക്തിയും ഇന്ത്യ കൈവരിച്ച് കഴിഞ്ഞു .ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം. ഭാവിയുടെ യുദ്ധമുഖങ്ങളിലൊന്ന് ബഹിരാകാശമാകുമെന്ന് വിശ്വസിക്കപ്പെടുന്ന കാലത്ത് ഇത്തരം സാങ്കേതിക വിദ്യകളും ആയുധങ്ങളും ഏറെ പ്രധാനമാണ്.

പ്രധാനമന്ത്രി തലവനായ കാബിനറ്റ് കമ്മിറ്റിയാണ് ഡിഫൻസ് സ്പെയ്സ് റിസർച്ച് ഏജൻസിയ്ക്ക് അനുമതി നൽകിയത് . സേനയിലെ മൂന്ന് വിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് , സേനാ തലവന്മാരുമായി ബന്ധപ്പെട്ടാകും ഡിഎസ്ആർഒ യുടെ പ്രവർത്തനം . ഡിഫൻസ് സയൻസ് ഏജൻസിയുടെ മറ്റൊരു വിഭാഗം എന്ന നിലയ്ക്കായിരിക്കും ഡി എസ് ആർ ഒ ന്റെ പ്രവർത്തനം . ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാകും പരീക്ഷണങ്ങൾ നടക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button